തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച പിണറായി സർക്കാരിനെ ജനം പുറത്താക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.ഇതിനെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളേയും ബിജെപിക്കൊപ്പം അണിനിരത്തി തെരഞ്ഞെടുപ്പ് വിജയം നേടും.പ്രീണന രാഷ്ട്രീയം മാത്രമാണ് ഇരുമുന്നണികളും മുന്നോട്ട് വെയ്ക്കുന്നത്. എറണാകുളത്തെ ക്രൈസ്തവ മാനേജ്മെന്റ് സ്‌കൂളിൽ ഹിജാബിന്റെ പേരിൽ എസ്.ഡി.പി.ഐ അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചപ്പോൾ പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെൽ കൺവീനർ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ.സജീവ്, സജിനി നമ്പ്യാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |