SignIn
Kerala Kaumudi Online
Sunday, 28 April 2024 2.28 AM IST

ഐ.എ. എസ് തലത്തിൽ അഴിച്ചുപണി, ഹരികിഷോർ കെ.എസ്.ഐ.ഡി.സി എം.ഡി

secretariate

തിരുവനന്തപുരം: ഐ.എ.എസ് തലത്തിൽ നടത്തിയ അഴിച്ചുപണിയിൽ വ്യവസായ,വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. കെ.എസ്.ഐ.ഡി.സി എം.ഡിയായിരുന്ന എം.ജി. രാജമാണിക്യത്തെ ഗ്രാമവികസന വകുപ്പ് കമ്മിഷണറായി മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ടാകും.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി.ആർ.കെ. തേജ മൈലവരപ്പുവിന് പിന്നാക്ക വികസന കോർപ്പറേഷൻ എം.ഡിയുടെ പൂർണ അധികച്ചുമതല നൽകി.

ഹൗസിംഗ് കമ്മിഷണർ എൻ. ദേവിദാസിനെ മലപ്പുറം ജില്ലാ ഡവലപ്മെന്റ് കമ്മിഷണറാക്കി. തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായിരുന്ന ഡോ. വിനയ് ഗോയലിനെ ഹൗസിംഗ് കമ്മിഷണറാക്കി. ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെയും പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടറുടെയും പൂർണ അധികച്ചുമതലയുണ്ടാകും. സ്റ്റേറ്റ് റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ എം.ഡിയുടെ ചുമതലയിലും അദ്ദേഹം തുടരും.

കോഴിക്കോട് ഡവലപ്മെന്റ് കമ്മിഷണർ അനുപം മിശ്രയെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാല്യുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡയറക്ടറായി നിയമിച്ചു. നഗരകാര്യ ഡയറക്ടർ അരുൺ കെ.വിജയന് തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയും നൽകി. ഇടുക്കി ഡവലപ്മെന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യനാണ് പുതിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ. ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാകും.

കായിക-യുവജന കാര്യ ഡയറക്ടർ എസ്. പ്രേംകൃഷ്ണന് കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് തിരുവനന്തപുരം ഡവലപ്മെന്റ് കമ്മിഷണറുടെ ചുമതല കൂടി നൽകി. കോഴിക്കോട് സബ് കളക്ടർ വി. ചെൽസാ സിനിക്ക് നിലവിലെ ചുമതലകൾക്ക് പുറമേ കോഴിക്കോട് ജില്ലാ ഡവലപ്മെന്റ് കമ്മിഷണറുടെ ചുമതലയും നൽകി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്ക് ഇടുക്കി ജില്ലാ ഡവലപ്മെന്റ് കമ്മിഷണറുടെ ചുമതലയും നൽകി. ഇടുക്കി പാക്കേജ് സ്പെഷ്യൽ ഓഫീസറുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.

മലപ്പുറം ജില്ലാ വികസന കമ്മിഷണറുടെയും പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാല്യുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് ഡയറക്ടറുടെയും തസ്തിക ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലേക്കുയർത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECRETARIAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.