തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡിന്റെ സംസ്ഥാനതല ചടങ്ങിൽ ഗവർണറും ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലായതിനാൽ തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
കൊല്ലം- ജെ. ചിഞ്ചുറാണി, പത്തനംതിട്ട - ആന്റണി രാജു, ആലപ്പുഴ- പി. പ്രസാദ്, കോട്ടയം- വി.എൻ. വാസവൻ, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം- പി. രാജീവ്, തൃശ്ശൂർ- കെ. രാധാകൃഷ്ണൻ, പാലക്കാട്- കെ. കൃഷ്ണൻകുട്ടി, മലപ്പുറം- കെ. രാജൻ, കോഴിക്കോട്- അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വയനാട്- എ.കെ. ശശീന്ദ്രൻ, കണ്ണൂർ- എം.വി. ഗോവിന്ദൻ, കാസർകോട്- അഹമ്മദ് ദേവർകോവിൽ എന്നിങ്ങനെയാകും അഭിവാദ്യം സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |