
തിരുവനന്തപുരം : മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖയെ വീട്ടിലെത്തി കണ്ട് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശനാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് വി.വി. രാജേഷിന്റെ വിശദീകരണം. പ്രധാന നേതാക്കളെയൊക്കെ പോയി കാണുന്നുണ്ട്. ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ സേതുനാഥിനോട് സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ അറിയിച്ചിച്ചുണ്ടെന്നും രാജേഷ് പറഞ്ഞു,.
അതേസമയം മേയർപദവി ലഭിക്കാത്തതിൽ ആർ.ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞ തീരും മുമ്പ് ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് ചർച്ചയായിരുന്നു. മേയർ സ്ഥാനാർത്ഥിയായാണ് ബി.ജെ,പി ആദ്യമേ തന്നെ ആർ. ശ്രിലേഖയെ അവതരിപ്പിച്ചത്. മത്സരത്തിന് ഇറക്കുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മേയർ പദവി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വിവരം. എന്നാൽ ആർ.എസ്.എസ് ഇടപെടലും മുൻ അദ്ധ്യക്ഷർ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രനേതൃത്വത്തെ അസംതൃപ്ത് അറിയിച്ചതും ശ്രിലേഖയ്ക്ക് തിരിച്ചടിയായി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |