തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ആരോപണങ്ങളിൽ നിയമത്തിന്റെ വഴിയേ പോകുന്നില്ലെന്ന് ആവർത്തിച്ച് നടി റിനി ആൻ ജോർജ്. എന്നാൽ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. യുവനടി അടക്കമുള്ള പരാതിക്കാർ നിയമ നടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് നടിയുടെ പ്രതികരണം.
നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലെന്നും കുറിപ്പിൽ റിനി പറയുന്നു.
തനിക്ക് നേരെയുള്ള സൈബർ അറ്റാക്കിനെ ബഹുമതിയായി കാണുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണമെന്നും റിനി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |