സിനിമാ താരങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയ താരങ്ങൾക്കും ആരാധകരേറെയുള്ള കാലമാണിത്. അത്തരത്തിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസർമാരാണ് നടൻ കൃഷ്‌ണകുമാറും കുടുംബവും. ഈ കുടുംബത്തിലെ എല്ലാവർക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ ഓരോരുത്തരുടെ വ്ലോഗും എല്ലായ്‌പ്പോഴും ട്രെൻഡിംഗ് ആകാറുണ്ട്.
വ്ലോഗിനൊപ്പം കൊളാബറേഷനും ഇവർ ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഒരു സമൂഹമാദ്ധ്യമത്തിൽ വന്നിരിക്കുന്ന വാദമാണിപ്പോൾ ശ്രദ്ധേ നേടുന്നത്. ഇവരുടെ പ്രതിഫലം എത്രയാണ് എന്നായിരുന്നു ചോദ്യം. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ പരാമർശിച്ചിട്ടുണ്ട്.
2020ൽ ദിയ ഒരു പോസ്റ്റിന് 40,000 രൂപയും സ്റ്റോറിക്ക് 20,000 രൂപയും റീലിന് ഒരു ലക്ഷവുമാണ് വാങ്ങിയിരുന്നത്. ബ്രാൻഡ് കൊളാബറേഷന് വേണ്ടി സമീപിച്ച ഒരാളാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ അഞ്ച് ലക്ഷമാണ് വാങ്ങുന്നതെന്ന് അറിഞ്ഞതായും അയാൾ പറയുന്നുണ്ട്. അഹാന പത്ത് ലക്ഷമാണ് പ്രൊമോഷൻ റീലുകൾക്ക് വാങ്ങുന്നതെന്നും ചിലർ വാദിച്ചു. എന്നാൽ, ഇതേക്കുറിച്ച് അഹാനയോ സഹോദരിമാരോ പ്രതികരിച്ചിട്ടില്ല. വൻ തുകയാണ് ഇവർ യൂട്യൂബിലൂടെയും പ്രൊമോഷനുകളിലൂടെയും നേടുന്നത് എന്ന കാര്യം വ്യക്തമാണ്.
സോഷ്യൽ മീഡിയയ്‌ക്ക് പുറമേ ബിസിനസ് കൂടി ഉള്ളതിനാൽ കൂട്ടത്തിൽ സമ്പന്ന ദിയയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണക്കാരുടെ വാർഷിക വരുമാനമാണ് ഇവർ മിനിട്ടുകൾ മാത്രമുള്ള റീലിലൂടെ സമ്പാദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |