SignIn
Kerala Kaumudi Online
Thursday, 19 February 2026 12.16 AM IST

'പണം സമ്പാദിച്ചിട്ട് എന്ത് കാര്യം? ഈ രണ്ട് കാര്യങ്ങള്‍ ആസ്വദിക്കാതെയുള്ളത് ജീവിതമല്ല'

Increase Font Size Decrease Font Size Print Page
swathy

പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടനെ ജോലി ലഭിക്കണം, പിന്നെ സമ്പാദിച്ച് തുടങ്ങണം. ഒാരോ സാധാരണക്കാരന്റേയും സ്വപ്‌നമാണത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പണം ഉണ്ടാക്കുകയും ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് പലരുടേയും ജീവിതലക്ഷ്യം. ജോലിയും ഉയര്‍ന്ന ശമ്പളവുമല്ല മറിച്ച് ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നത് മറ്റ് ചില കാര്യങ്ങള്‍ക്കൂടിയാണെന്ന അഭിപ്രായമാണ് സ്വാതി എന്ന യുവതി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലാകുകയും ചെയ്തു.

ജോലി നഷ്ടപ്പെടുകയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്, എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ഭയാനകമായ ഒരു അവസ്ഥയുണ്ട് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് സ്വാതി തന്റെ വീഡിയോ ആരംഭിക്കുന്നത്. ഉറക്കം, സമാധാനം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഓട്ടം ഭയാനകമാണെന്ന് യുവതി പറയുന്നു. പണം സമ്പാദിക്കുമ്പോഴും സ്വന്തം സന്തോഷം പണയപ്പെടുത്തേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് സ്വാതി പറയുന്നത്.

പുതിയ കാലത്തെ തൊഴില്‍ സംസ്‌കാരം പലപ്പോഴും നമുക്ക് സ്വയം പണയപ്പെടുത്തേണ്ട സ്ഥിതിയുണ്ടാക്കുന്നുവെന്നാണ് പോസ്റ്റിലെ ഉള്ളടക്കം. ജോലി ചെയ്യുക, ശമ്പളം വാങ്ങുക, ഇഎംഐകള്‍ അടയ്ക്കുക, മറ്റ് ബില്ലുകള്‍ പേ ചെയ്യുക എന്നിങ്ങനെയാണ് ഓരോരുത്തരുടേയും ജീവിത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ജീവിക്കാന്‍ വേണ്ടിയുള്ള ഈ ഓട്ടത്തില്‍ പലപ്പോഴും സ്വന്തം മാനസിക ആരോഗ്യത്തിന് ആരും വലിയ പരിഗണന നല്‍കുന്നില്ലെന്നും ഇത് ഭയപ്പെടുത്തുന്ന സ്ഥിതിയാണെന്നും സ്വാതി വീഡിയോയില്‍ പറയുന്നു.

സ്വാതി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ചുവടെ

A post shared by swathi (@lifeofswa)


TAGS: SOCIAL MEDIA, POST, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY