
തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിലെ പരിശോധന എ.ഐ ക്യാമറകളും സ്കാനറുകളും ഉപയോഗിച്ച് നടത്താൻ മോട്ടോർ വാഹനവകുപ്പ് നീക്കം തുടങ്ങി. അനധികൃത കടത്ത് തടയാനും ഉദ്യോഗസ്ഥരുടെ അഴിമതി കുറയ്ക്കാനും ലക്ഷ്യമിടുന്ന പദ്ധതി എം.വി.ഡി നേരത്തെ ഗതാഗതവകുപ്പിന് സമർപ്പിച്ചിരുന്നു. ഇപ്പോഴാണ് അനുകൂല മറുപടി ലഭിച്ചത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജു ഇന്ന് പാലക്കാട്ടെ ചെക്ക് പോസ്റ്റുകൾ സന്ദർശിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെക്ക് പോസ്റ്റുകളുള്ളത് ഇവിടെയാണ്. എട്ടെണ്ണമുണ്ട്.
നേരത്തെ ലോഡിന്റെ ഭാരം അറിയുന്നതിനായി വേ ബ്രിഡ്ജുകളാണ് ഉപയോഗിച്ചിരുന്നത്. ഇത് മിക്കയിടത്തും പ്രവർത്തിക്കാത്ത നിലയിലായി. അത് മുതലെടുത്ത് പല ചെക്ക് പോസ്റ്റുകളിലും കൈക്കൂലി വാങ്ങുന്നതായി പരാതികളുയർന്നിരുന്നു.
ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ നിരത്തുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് നൽകിയ കരാർ രാഷട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. 232 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ കെൽട്രോൺ മുഖേന നടപ്പിലാക്കിയത്.
വാഹനം നിറുത്തേണ്ടിവരില്ല,
പിഴയടക്കം ഉടമയ്ക്ക് സന്ദേശം
# എല്ലാ വാഹനങ്ങളും കൈ കാണിച്ചു നിറുത്തേണ്ടി വരില്ല. എ.ഐ ക്യാമറകൾ വാഹനങ്ങളുടെ വിവരങ്ങളെല്ലാം കൺട്രോൾ റൂമിലെത്തിക്കും.
സ്കാനറിലൂടെ വാഹനം കടന്നു പോകുമ്പോൾ അനുവദിച്ചിരിക്കുന്ന തൂക്കത്തിൽ കൂടുതലുണ്ടോ, നിയമവിരുദ്ധമായി എന്തെങ്കിലും കടത്തുന്നുണ്ടോ എന്നെല്ലാം അറിയാനാകും. വിവരങ്ങൾ ഓരേ സമയം എക്സൈസ്, സെയിൽസ് ടാക്സ്, മോട്ടോർ വാഹന വകുപ്പുകളെ അറിയിക്കും.
# നികുതി, ഇൻഷ്വറൻസ്, പുക സർട്ടിഫിക്കറ്റ്, അധികഭാരം, വാഹനങ്ങളുടെ ക്രമവിരുദ്ധമായ രൂപമാറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ വാഹനം ചെക്‌പോസ്റ്റ് കടക്കുന്ന സമയത്തുതന്നെ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ ലഭിക്കും
പിഴ ഓൺലൈനായി അടയ്ക്കാനാകും.പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹനങ്ങളെ പിന്നീട് പിടികൂടും.പിഴയ്ക്കെതിരെ ഉടമയ്ക്ക് പരാതിപ്പെടാനും സംവിധാനമുണ്ടാകും.
150 കോടി:
പദ്ധതി ചെലവ്
19:
ചെക്ക് പോസ്റ്റുകൾ
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |