SignIn
Kerala Kaumudi Online
Friday, 15 May 2026 5.37 PM IST

'ആദ്യം തൃശൂരും ആലപ്പുഴയും, ഇപ്പോൾ തെങ്കാശി'; സുരേഷ് ഗോപിയെ ട്രോളി ഗണേശ് കുമാർ

suresh-gopi

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് പരിഹസിച്ചത്.

'ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു. പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപി. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേത്'- ഗണേശ് കുമാർ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ഗണേഷ് പ്രതികരിച്ചു.

'മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തുകയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചുകൊണ്ടുപോയത് ആരാണ്? ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്. ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തും. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നു. ബിജെപിയെക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കം. ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ് ഇക്കാര്യത്തിൽ'- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GANESH KUMAR, SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA