
തിരുവനന്തപുരം: സ്വർണ വില പവന് ലക്ഷം പിന്നിട്ടതോടെ ഒൻപത് കാരറ്റ് ആഭരണങ്ങൾക്ക് വൻ ഡിമാൻഡ്. ബാങ്കിൽ പണയം വയ്ക്കാൻ പറ്റില്ലെങ്കിലും റിസെയിൽ വാല്യൂ ഉണ്ട്. പവന് നാല്പത്തിയയ്യായിരത്തോളം രൂപ മാത്രം.
ആവശ്യക്കാർ വർദ്ധിച്ചതോടെ പ്രമുഖ ജൂവലറികളിൽ ഇവ സ്ഥാനം പിടിച്ചു. 22 ക്യാരറ്റ് സ്വർണത്തേക്കാൾ തിളക്കവും നിറവുമുണ്ട്. ന്യൂജെൻ വിഭാഗത്തിനാണ് ഇതിനോട് പ്രിയം കൂടുതൽ.
അമേരിക്കയിലും യൂറോപ്യൻരാജ്യങ്ങളിലും നേരത്തെ തന്നെ 9 കാരറ്റ് ആഭരണങ്ങൾ ട്രെൻഡായിരുന്നു. സ്വർണ വില കൂടിയതോടെ ഉത്തരേന്ത്യയിലും ട്രെൻഡായി. കഴിഞ്ഞ ജൂലായിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) 9 കാരറ്റ് സ്വർണത്തെയും ഹോൾമാർക്കിംഗിന്റെ പരിധിയിലാക്കിയിരുന്നു.
വില ഇന്നലെ (ഗ്രാമിന്)
22 കാരറ്റ്..........14,600,
18 കാരറ്റ്......... 11,946
9 കാരറ്റ്...........5,586
സ്വർണം കുറവെങ്കിലും സുരക്ഷിതം
9 കാരറ്റിൽ 37.5 ശതമാനമേ സ്വർണമുണ്ടാകൂ. ബാക്കി ചെമ്പ്, വെള്ളി ഉൾപ്പെടെയുള്ള മറ്റ് ലോഹങ്ങളായിരിക്കും. ദിവസവും സ്വർണം അണിയുന്നവർക്ക് സുരക്ഷിതമാണ്. പണിക്കൂലി കൂടുതലാണ്.
'അടുത്തകാലത്തായാണ് ഈ ട്രെൻഡ് കാണുന്നത്. തുടരാനാണ് സാദ്ധ്യത".
എം.എസ്.സുഹാസ്,
എം.ഡി, ഭീമാ ജൂവലറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |