SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.22 PM IST

ചർമ്മത്തിനും കണ്ണുകൾക്കും ദോഷം, സൂര്യാതപം ഏൽക്കാനും സാദ്ധ്യത; കേരളത്തിൽ യുവി ഇൻഡക്സ് നിരക്ക് കൂടുതൽ ഇവിടെ

Increase Font Size Decrease Font Size Print Page
heatwave

പ്രമാടം : മനുഷ്യനും മൃഗങ്ങൾക്കും മറ്റുജീവജാലങ്ങൾക്കും ഹാനികരമാകുന്ന അൾട്രാവയലറ്റ് വികിരണതോത് സംസ്ഥാനത്ത് കൂടുതൽ കോന്നിയിൽ. മഴയേറെ ലഭിക്കുന്ന പ്രദേശമാണെങ്കിലും അൾട്രാവയലറ്റ് (യു.വി) ഇൻഡക്സ് ശരാശരിയേക്കാൾ ഉയർന്നുനിൽക്കുന്നത് ആശങ്കയാകുന്നുണ്ട്.

കോന്നിയിൽ 9 മുതൽ 9.5 സൂചിക വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിലിത് 9ൽ താഴെയാണ്. നിലവിൽ കോന്നിയിൽ യെല്ലോ അലർട്ടാണ്. പത്ത് ശതമാനത്തിൽ കൂടുതൽ ഉയർന്നാൽ ഓറഞ്ച് അലർട്ടും പതിനൊന്നിൽ കൂടുതൽ ഉയർന്നാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.

ജില്ലയിൽ ശരാശരി 30 - 32 ഡിഗ്രിയായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞദിവസങ്ങളിൽ 36 - 37 ഡിഗ്രി സെൽഷ്യസിൽ വരെയെത്തി.

സംസ്ഥാനത്ത് താപനില അളക്കുന്ന 14 സ്റ്റേഷനുകളാണുള്ളത്.

യെല്ലോ അലർട്ട്

മലപ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അൾട്രാവയലറ്റ് ഇൻഡക്സ് ഉയർന്നതായിരിക്കും. കോന്നിയുടെ ഭൂപ്രകൃതിയും പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഇൻഡക്സ് യെല്ലോ അലർട്ടിലേക്ക് ഉയരാൻ കാരണമായി. തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി പാലക്കാട് ജില്ലകളിൽ എട്ടും എറണാകുളം, തൃശൂർ, മലപ്പുറം, ജില്ലകളിൽ ഏഴും, കോഴിക്കോട്, വയനാട് ജില്ലകളിൽ ആറും കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ അഞ്ചുമാണ് യു.വി ഇൻഡക്സ്.

യു.വി ഇൻഡക്സ്

സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് (യു.വി) രശ്മികളുടെ തീവ്രത അളക്കുന്ന ഒരു അന്താരാഷ്ട്ര മാനദണ്ഡമാണ് യു.വി ഇൻഡക്സ്. 0 മുതൽ 11+ വരെയാണ് ഇതിന്റെ അളവ്. ഈ സൂചിക വർദ്ധിക്കുമ്പോൾ ചർമ്മത്തിനും കണ്ണുകൾക്കും ദോഷം സംഭവിക്കാനും പെട്ടെന്ന് സൂര്യതാപം ഏൽക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്.

യു.വി ഇൻഡക്സ് നിലവാരങ്ങളും മുൻകരുതലുകളും :
0 - 2 (കുറഞ്ഞത്): സുരക്ഷിതം.
3 - 5 (മിതമായത്): തണലത്ത് നിൽക്കുക.
6 - 7 (ഉയർന്നത്): സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കുക.
8 - 10 (വളരെ ഉയർന്നത്) : തൊപ്പിയും സൺസ്‌ക്രീനും ധരിച്ച് പുറത്തിറങ്ങുക.
11+ (അതിതീവ്രം) : പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

TAGS: KERALA, UV INDEX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.