SignIn
Kerala Kaumudi Online
Monday, 02 March 2026 3.32 AM IST

ഫോൺ കളഞ്ഞുപോയാൽ ഇനി വിഷമിക്കേണ്ട, ഉറപ്പായും തിരിച്ചുകിട്ടും; ചെയ്യേണ്ടത് സിംപിളായ മൂന്നുകാര്യങ്ങൾ

Increase Font Size Decrease Font Size Print Page
mobile-theft

കോഴിക്കോട്: ഫോൺ നഷ്ടപ്പെട്ടെന്ന് ഓർത്ത് ടെൻഷൻ വേണ്ട, പൊലീസിന്റെ 'സിയാർ' പോർട്ടലിലൂടെ തിരിച്ചു കിട്ടും. ജില്ലയിൽ പത്ത് മാസത്തിനിടെ 1056 ഫോണുകളാണ് നഷ്ടമായത്. ഇതിൽ 300 എണ്ണം തിരിച്ചെടുക്കാനായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഫോണുകൾ കണ്ടെത്തിയത്. ചിലർക്ക് ഫോണുകൾ വീണുകിട്ടിയതാണ്. ചിലർ മറ്റുള്ളവരിൽ നിന്ന് വാങ്ങി. കോഴിക്കോട്ടെ സൺഡെ മാർക്കറ്റിൽ നിന്ന് വാങ്ങിയവരുമുണ്ട്. എല്ലാം സ്മാർട്ട് ഫോണുകൾ. മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ എത്രയും വേഗം പൊലീസിൽ പരാതി നൽകണം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പരാതി നൽകാം.


ഫോൺ നഷ്ടപ്പെട്ടാൽ

 നേരിട്ടോ, ഓൺലൈനായോ ('തുണ' പോർട്ടൽ) പൊലീസിൽ പരാതി നൽകണം.

 ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാം

 കിട്ടുന്ന രസീതും, സ്വന്തം ഐ.ഡി കാർഡും ഉപയോഗിച്ച് https://www.ceir.gov.in പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം ( ഡ്യൂപ്ലിക്കേറ്റ് എടുത്ത സിം കാർഡിൽ മെസേജ് സിസ്‌റ്റം ആക്റ്റീവ് ആയതിനു ശേഷം മാത്രമേ (24 മണിക്കൂർ ) പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാൻ സാധിക്കൂ )

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം?

  1. www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ഒരു ഫോം കാണാം.
  2. ഫോമിൽ മൊബൈൽ നമ്പർ, ഐ.എം.ഇ.ഐ നമ്പർ, ബ്രാൻഡിന്റെ പേര്, മോഡൽ, ഇൻവോയ്‌സ് എന്നിവ നൽകണം.
  3. നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയതി, സ്ഥലം, പൊലീസ് സ്‌റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം.
  4. ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും നല്കി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
  5. ശേഷം ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയിൽ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.
  6. 24 മണിക്കൂറിനകം നിങ്ങൾ നൽകിയ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഫോണിൽ പ്രവർത്തിക്കുകയില്ല. ഫോൺ ഈ രീതിയൽ ബ്ലോക്ക് ചെയ്താലും ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.

ഫോൺ തിരിച്ച് കിട്ടിയാൽ

www.ceir.gov.in വെബ്‌സൈറ്റിൽ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐ.ഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡിട്ട് ഉപയോഗിക്കാം.

TAGS: MOBILE, THEFT, POLICE, APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.