
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രചിച്ച 'ഗാന്ധിഗ്രാമങ്ങളിലൂടെ എന്റെ യാത്ര' എന്ന പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് നടൻ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.
കേരളത്തിലെ പതിന്നാല് ജില്ലകളിലെയും പട്ടികജാതി പട്ടികവർഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലത്ത് 2012 ൽ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിച്ചിരുന്നു. ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തു.
ഗാന്ധിഗ്രാം പദ്ധതിയിലൂടെ, പട്ടികജാതി പട്ടികവർഗ്ഗ ഗ്രാമങ്ങളുടെ മുഖഛായമാറിതയെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |