SignIn
Kerala Kaumudi Online
Thursday, 19 September 2024 1.09 AM IST

പൊരുതി നേടി പോർഷെ

Increase Font Size Decrease Font Size Print Page
porsche

കൊച്ചി:

ജർമ്മൻ സ്പോർട്‌സ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ പോർഷെ 2021ൽ ഇന്ത്യയിൽ നേടിയത് 62 ശതമാനം വില്പന വളർച്ച. 474 പുതിയ ഉപഭോക്താക്കളെയാണ് കഴിഞ്ഞവർഷം കമ്പനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചത്.
മൊത്തം വില്പനയുടെ 39 ശതമാനവും ആഡംബര കോംപാക്‌റ്റ് എസ്.യു.വി മകാൻ ആണ്. 2014ന് ശേഷം പോർഷെ ഇന്ത്യയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വില്പന നേട്ടമാണ് കഴിഞ്ഞവർഷത്തേത്.
ഈ ട്രെൻഡ് 2022ലും തുടരുമെന്നാണ് പോർഷെയുടെ പ്രതീക്ഷ. 2021ൽ ഓരോ ദിവസവും കുറഞ്ഞത് ഒരു പോർഷെ എസ്.യു.വിയെങ്കിലും പുതുതായി ഇന്ത്യൻ നിരത്തിലെത്തിയെന്ന് കമ്പനി വ്യക്തമാക്കി.
മകാന്റെ 187 യൂണിറ്റുകളാണ് കഴിഞ്ഞവർഷം വിറ്റഴിഞ്ഞത്. 17 ശതമാനം വില്പനവിഹിതവുമായി 2-ഡോർ കയേൻ എസ്.യു.വി ശ്രേണി രണ്ടാംംസ്ഥാനം നേടി. 2021ലെ മൊത്തം വില്പനയിൽ 301 യൂണിറ്റുകളും രണ്ടാംപകുതിയിലാണ് വിറ്റഴിഞ്ഞതെന്നും തളർച്ചയിൽ നിന്ന് ആഡംബര വിപണി അതിവേഗം കരകയറുകയാണെന്നും പോർഷെ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.