SignIn
Kerala Kaumudi Online
Thursday, 19 September 2024 9.57 AM IST

ഉലകം താണ്ടി എൻഫീൽഡ്,​ വിദേശികൾക്കിടയിലും താരമാകുന്നു.

Increase Font Size Decrease Font Size Print Page
enfield

കൊച്ചി: ക്രൂസർ ബൈക്ക് പ്രേമികൾക്കിടയിലും യുവാക്കൾക്കിടയിലും വൻ തരംഗം സൃഷ്‌ടിച്ച് മുന്നേറുന്ന റോയൽ എൻഫീൽഡിന്റെ മോഡലുകൾ വിദേശികൾക്കിടയിലും താരമാകുന്നു.
250-750 സി.സി അഥവാ ഇടത്തരം മോട്ടോർസൈക്കിൾ ശ്രേണിയിൽ ബ്രിട്ടൻ,​ യൂറോപ്പ്,​ തെക്ക് കിഴക്കൻ ഏഷ്യ,​ ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ വൻ ശ്രദ്ധ നേടിയ റോയൽ എൻഫീൽഡ്,​ പുത്തൻ മോഡലുകളുടെ അവതരണത്തിലൂടെ കയറ്റുമതിയിൽ മികച്ച നേട്ടമാണ് കുറിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ കയറ്റുമതി നേട്ടം ഇരട്ടിച്ചു.
റോയൽ എൻഫീൽഡിന്റെ മൊത്തം ഉത്‌പാദനത്തിൽ 15 ശതമാനവും ഇപ്പോൾ വിദേശ വിപണിയിലേക്കുള്ളതാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഇത് 20-25 ശതമാനത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ റോയൽ എൻഫീൽഡിനുള്ളത്.
60 രാജ്യങ്ങളിലായി 150 എക്‌സ്‌ക്ളുസീവ് ഷോറൂമുകളും 660 മൾട്ടി-ബ്രാൻഡ് ഔട്ട്‌‌ലെറ്റുകളും കമ്പനിക്കുണ്ട്. പുതുക്കിയ ലക്ഷ്യം കൈവരിക്കാൻ ഈ സാന്നിദ്ധ്യം കരുത്താകുമെന്ന് കമ്പനി കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.