മാവേലിക്കര : അദ്ധ്വാനവർഗത്തിന്റെ കുടുംബ ബഡ്ജറ്റിനെ തകർത്തു തരിപ്പണമാക്കുന ബഡ്ജറ്റാണ് എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി.കുറ്റിശ്ശേരിൽ പറഞ്ഞു. കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ തോമസ് കടവിൽ അദ്ധ്യക്ഷയായി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.പി പൊന്നൻ, അലക്സാണ്ടർ നൈനാൻ, സിജി സി.ബി, പി.സി.ഉമ്മൻ, റ്റി.വി സാമുവേൽ, ജേക്കബ് വള്ളക്കാലിൽ, അലക്സാണ്ടർ സാമുവേൽ, ഈപ്പൻ ജോൺ, എബി തങ്കച്ചൻ, ഉമ്മൻ ചെറിയാൻ, ജേക്കബ് വി.തോമസ്, പി.ഡി ജേക്കബ്, ജേക്കബ് ടൈറ്റസ്, സി.രേണുക, സുജാത ഗോപകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |