അടൂർ : അടൂർഓണവും കുടുംബശ്രീ മിഷൻ വിപണനമേളയും ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.അടൂർ നഗരസഭ ചെയർ മാൻ കെ. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി. മണി അമ്മ, സി. കൃഷ്ണകുമാർ, ഡിനി ഡാനിയൽ, ഡി.സജി, അഡ്വ.ബിജു വർഗീസ്, ഡോ,വർഗീസ് പേരയിൽ, സാംസൺ ഡാനിയൽ, ആദില.എസ്,രൂപേഷ് അടൂർ, കെ.ജി. വാസുദേവൻ. വത്സല പ്രസന്നൻ രാജി പ്രസാദ്, അജിതകുമാർ, ശ്രീജാമോൾ, ഫൗസിയാ,രേഖ ബാബു എന്നിവർ സംസാരിച്ചു. മേളയുടെ ഭാഗമായി 15 സംരംഭക യൂണിറ്റുകളും കൊടുമൺ റൈസ്,കുത്താമ്പള്ളി കൈത്തറി യൂണിറ്റ്, രുചികരമായ ഭക്ഷണം തയാറാക്കുന്നതിനായി ഫുഡ് കോർട്ടും ഉണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി കൂത്ത് പാട്ട് അരങ്ങേറി. ഇന്ന് മൂന്നിന് കുടുംബശ്രീ കലാമേളയും വൈകിട്ട് 6ന് വാക്ക് ചിരിമേളം നടക്കും.
നാലിന് ആഘോഷവും വിപണമേളയും സമാപിക്കും. എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |