പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസും സൗജന്യ ഹെൽത്ത് കാർഡ് വിതരണവും നടന്നു. പ്രസിഡന്റ് പി.എം പ്രമോദ് ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ജനാർദ്ദനൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജേഷ് വിവേകാനന്ദ, സ്മിത ദേവാനന്ദൻ, അഡ്വ.വി.ആർ.രജിത, സി.പി.വിനോദ് കുമാർ, ശോഭന, ദീപ സജീവ്, ഉദയമ്മ ഷാജി, അനിമോൾ അശോകൻ, എൻ.കെ അനീസ് എന്നിവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ മനോജ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി സിസിലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |