തുറവൂർ: ദേശീയപാതയിൽ ചമ്മനാട്ട് വാഹന പരിശോധനയ്ക്കിടെ 5.53 ഗ്രാം എം.ഡി.എം.എയുമായി ബസിൽ എത്തിയ വിദ്യാർത്ഥിനിയടക്കം മൂന്ന് പേർ പിടിയിൽ. മംഗലാപുരം സ്വദേശികളായ മുഹമ്മദ് അഫ്രീദി സാഗ് (18), മുഹമ്മദ് തുഫയിൽ അർഷാദ് (20), ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിനി അനീജ സവാദ് (19) എന്നിവരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ പരിശോധനയ്ക്കിടെ കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ബംഗളുരുവിൽ നിന്ന് വരികയായിരുന്ന ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂവരും സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരുമാണെന്ന് എക്സൈസ് പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ജയൻ, കെ.ആർ. ഗിരീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. ശ്രീജ, ഡ്രൈവർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |