വടക്കാഞ്ചേരി: അതിർത്തിക്ക് സമീപ പ്രദേശങ്ങളിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ന്യൂഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.രാധാകൃഷ്ണൻ എം.പി. വിദ്യാർത്ഥികളും തൊഴിലാളികളും മറ്റു യാത്രക്കാരും നേരിടുന്ന യാത്രാ ദുരിതം വളരെ വലുതാണ്. വിഷയത്തിൽ റെയിൽവേ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പി കത്തയച്ചു. കേരള ഹൗസിൽ നൂറോളം മലയാളി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സഹായം അഭ്യർത്ഥിച്ച് എത്തിയിട്ടുള്ളത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വരികയാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രത്യേക ട്രെയിനുകളിൽ കൂടുതൽ കമ്പാർട്ടുമെന്റുകൾ ക്രമീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |