SignIn
Kerala Kaumudi Online
Saturday, 17 August 2024 4.02 PM IST

കൊട്ടിക്കലാശത്തിൽ കൊട്ടിക്കയറാനൊരുങ്ങി മുന്നണികൾ

ആലപ്പുഴ: ഒന്നരമാസത്തെ വീറും വാശിയും പകർന്ന തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ആവേശമാക്കാൻ യു.ഡി.എഫ്, എൻ.ഡി.എ, എൽ.ഡി.എഫിന് മുന്നണി നേതാക്കൾ പ്രവർത്തകരെ അണിനിരത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. എൻ.ഡി.എയുടെ പ്രചാരണയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും. യു.ഡി.എഫ്, എൽ.ഡി.എഫിന് മുന്നണികൾക്കായി ദേശീയ നേതാക്കൾ ഇന്നും നാളെയുമായി മണ്ഡലത്തിലെത്തും. കൊട്ടിക്കലാശം സമാധാനപൂർണ്ണമാക്കാൻ മൂന്ന് മുന്നണികൾക്കും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളാണ് ഓരോമണ്ഡലത്തിലും അനുവദിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങൾ, ചെണ്ടമേളം, ബാന്റ്മേളം, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം അവസാനിക്കാറ്. ആലപ്പുഴയിൽ കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ നിയമസഭ മണ്ഡലങ്ങളിലും മാവേലിക്കരയിൽ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര നിയമസഭ മണ്ഡലങ്ങളിൽ ഇന്നും നാളെയും സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണത്തിലായിരിക്കും.

#ആലപ്പുഴ

യു.ഡി.എഫ്
ആലപ്പുഴ നഗരത്തിൽ നിന്ന് കെ.സി.വേണുഗോപാലിന്റെ റോഡ്ഷോ ആരംഭിച്ച് വട്ടപ്പള്ളിയിൽ പ്രചാരണ സമാപിക്കും. എല്ലാ നിയമസഭ മണ്ഡലങ്ങളിലും വോട്ടർമാരെ ഓട്ടപ്രദക്ഷണത്തിലൂടെ കാണും.

എൻ.ഡി.എ

രാവിലെ ശോഭസുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കുന്ന പുന്നപ്ര കാർമ്മൽ ഗ്രൗണ്ടിലെ പൊതു സമ്മേളനം. തുടർന്ന് എല്ലാ മണ്ഡലങ്ങളിലും ഓട്ടപ്രദിഷണം. ഉച്ചക്ക് കളർകോട് നിന്ന് റോഡ്ഷോ ആരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ആലപ്പുഴ ടൗണിൽ സമാപിക്കും.

എൽ.ഡി.എഫ്

ഓട്ടപ്രദക്ഷത്തിന് ശേഷം വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ആരിഫിന്റെ റോഡ് ഷോ ആരംഭിച്ച് വൈകിട്ട് സക്കറിയാ ബസാറിൽ സമാപിക്കും.

#മാവേലിക്കര

യു.ഡി.എഫ്

കൊടിക്കുന്നിൽ സുരേഷിന്റെ പ്രചരണം റോഡ് ഷോയോടെ ചെങ്ങന്നൂർ ടൗണിൽ സമാപനം. എല്ലാ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് തലത്തിലും കൊട്ടികലാശം നടക്കം. രാവിലെ മുതൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ഓട്ടപ്രദിഷണം നടത്തും.

എൻ.ഡി.എ

ഏഴ് നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ബൈജുകലാശാല രാവിലെ മുതൽ ഓട്ടപ്രദക്ഷിണം നടത്തി വോട്ടർമാരെ കാണും. മണ്ഡലങ്ങളിലെ 14സംഘടനാ മണ്ഡലങ്ങളിടെ നേതൃത്വത്തിൽ കൊട്ടികലാശം നടക്കും. സ്ഥാനാർത്ഥി ചെങ്ങന്നൂർ ടൗണിലെ റോഡ്ഷോയിൽ പങ്കെടുക്കും.

എൽ.ഡി.എഫ്

ചൂനാട് നിന്ന് അഡ്വ. സി.എ.അരുൺകുമാറിന്റെ റോഡ് ഷോ ആരംഭിച്ച് മാവേലിക്കര, കുട്ടനാട്, ചങ്ങനാശ്ശേരി വഴി വൈകിട്ട് ചെങ്ങന്നൂർ ടൗണിൽ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.