ആലപ്പുഴ: കാക്കാഴം എസ്.എൻ.വി ടി.ടി.ഐയുടെ 119-ാം സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ആഷ്‌ന ഷെഹീർ അദ്ധ്യക്ഷയായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന പ്രഥമാദ്ധ്യാപിക കെ.വി.ചാന്ദ്‌നിയെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് അഷിത.ആർ.കുറുപ്പ് സ്വാഗതം പറഞ്ഞു. സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവ്വതി ഗോപകുമാറിനെ സ്‌കൂൾ മാനേജർ എം.എൻ.മണിയമ്മ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ രതീഷ്, വി.അനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |