മാന്നാർ: സമരരംഗത്തുള്ള ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും മാന്നാർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. മാന്നാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മധു പുഴയോരം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ്, സുജിത് ശ്രീരംഗം, ഡി.സി.സി അംഗം റ്റി.എസ്.ഷെഫീഖ്, പ്രദീപ് ശാന്തിസദൻ, ശ്യാമപ്രസാദ്, ഗണേഷ് ജി.മാന്നാർ, അനിയൻ കളീക്കൽ, മോഹനൻ, മത്തായി നൈനാൻ, ബൈജു, സദാശിവൻ, രാമചന്ദ്രകുറുപ്പ്, ഷംഷാദ്, യോഹന്നാൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |