ആലപ്പുഴ: ആശാവർക്കർമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരത്തിനെതിരെ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ പുറത്തിറങ്ങിയ സർക്കുലറിനെതിരെയും മംഗലം നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ സർക്കുലർ കത്തിച്ച് യൂത്ത് കോൺഗ്രസ് കോസ്റ്റൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി മെമ്പർ ആർ.അംജിത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെർളി തോമസ്, പി.പി.രാഹുൽ നിതിൻ ജോസഫ്, മംഗലം വാർഡ് കൗൺസിലർ കെ.എ.ജെസി മോൾ, കിഷോർ, ഷൈൻ, ടി.ബി.ജെയിംസ്, തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |