ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പഴവീട് പുതുവൽ വീട്ടിൽ അരുൺകുമാറാണ് (39) സൗത്ത് പൊലീസിന്റെ പിടിയിലായത്. ഗീതുഗോപിക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. അരുണിന് മറ്റ് സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന ഭാര്യയുടെ സംശയമാണ് ആക്രമണത്തിൽ കലാശിച്ചത്. അടുക്കളയിലെ വെട്ടുകത്തി ഉപയോഗിച്ചാണ് ഗീതുവിനെ വെട്ടിയത്. കൈയ്ക്കും തലയ്ക്കും തോളിനും പരുക്കേറ്റ ഗീതു ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ നായർ, കെ.കെ.രാജപ്പൻ, എ.എസ്.ഐ ദയമോൾ, സി.പി.ഒമാരായ രജീവ്, നവീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |