ചേർത്തല: ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കാൻ പ്രചരണവുമായി യൂത്ത്കോൺഗ്രസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണം നടത്തി. പെനാൽട്ടി ഷൂട്ടൗട്ട്,ക്രിക്കറ്റ് മത്സരം,സൈക്കിൾ റാലി,നൈറ്റ് വാക്ക്,സെമിനാറുകൾ തുടങ്ങിയവ നടത്തും. ലഹരി ഉപേക്ഷിക്കൂ, കരുത്തോടെ ജീവിക്കൂ എന്ന സന്ദേശവുമായുള്ള പ്രചരണം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ് അദ്ധ്യക്ഷനായി.സി.ഡി.ശങ്കർ,ബി.ഫൈസൽ,ശിവമോഹൻ,എൻ.ജെ.അനന്തകൃഷ്ണൻ,അമാനുൾ അസ്ലം,അജയകൃഷ്ണൻ,കണ്ണൻ കുറ്റിക്കാട്ട്,കെ.ആർ.രൂപേഷ്,അഭിരാമി,ഐശ്വര്യ,ജയകൃഷ്ണൻ,അജ്മൽ,രജിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |