ആലപ്പുഴ: ദേശീയപ്രസിഡന്റ് എം.കെ.ഫൈസിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് വളഞ്ഞവഴിയിൽ ഐക്യദാർഢ്യസംഗമം നടത്തും. സംസ്ഥാനവൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-മത സാമൂഹിക സംഘടനാ നേതാക്കൾ പങ്കെടുക്കും. ഇ.ഡിയുടെ നടപടി ആർ.എസ്.എസ് നിയന്ത്രിത ബി.ജെ.പി സർക്കാരിന്റെ പ്രതിപക്ഷ വേട്ടയുടെ ഭാഗമാണെന്ന് ജില്ലാ പ്രസിഡൻറ് കെ.റിയാസ്, ജില്ല ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി, സെക്രട്ടറി അസ്ഹാബുൽ ഹഖ്, മീഡിയ ഇൻചാർജ് സാഹില ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |