അമ്പലപ്പുഴ: കാക്കാഴം എസ്.എൻ.വി ടി.ടി.ഐലെ പ്രീപ്രൈമറി വിഭാഗത്തിന്റെ വാത്സല്യം കളിയിടം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക എൻ.വത്സലാ ദേവിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളാണ് കളിസ്ഥലത്തിന് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക അഷിത ആർ.കുറുപ്പ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, ഗ്രാമപഞ്ചായത്തംഗം ലേഖാമോൾ സനിൽ, വിദ്യാകിരണം കോർഡിനേറ്റർ എ.ജി.ജയകൃഷ്ണൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.ഫാൻസി, സ്കൂൾ മാനേജർ എം.എൻ.മണിയമ്മ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |