അമ്പലപ്പുഴ: അമ്പലപ്പുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ്മാർച്ച് നടത്തി. രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ വോട്ട് അധികാർ യാത്രക്ക് പിന്തുണ നൽകിക്കൊണ്ടാണ് നൈറ്റ്മാർച്ച് നടത്തിയത്. അമ്പലപ്പുഴ വടക്കു ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് എസ്.എൻ.കവലയിൽ സമാപിച്ചു. ഉണ്ണി കൊല്ലംപറമ്പിൽ, യു.എം.കബീർ, എൻ.ശിശുപാലൻ, ഗോപൻ തത്താരപ്പള്ളിൽ,നിസാർ വെള്ളാപ്പള്ളി,നജീഫ് അരിശ്ശേരി, ഷാജി ഉസ്മാൻ, അനസ് തുമ്പുങ്കൽ,ബാബു കഞ്ഞിപ്പാടം,വി.ജലധരൻ,പി.ടി. പവിത്രൻ,കണ്ണൻ ചക്കിനേഴം,മജീദ്, പുരുഷൻ കഞ്ഞിപ്പാടം, കബീർ നീർക്കുന്നം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |