കോഴിക്കോട്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ടുദിവസം കൂടി അവശേഷിക്കെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളിൽ രണ്ടുപേരൊഴികെ 26 സ്ഥാനാർത്ഥികൾ പത്രിക നൽകി. ഇന്നലെ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ സ്‌നേഹിൽകുമാർ സിംഗ് മുമ്പാകെയാണ് പത്രിക നൽകിയത്. പകൽ 11.30 ഓടെ സിവിൽ സ്റ്റേഷന് സമീപം കേന്ദ്രീകരിച്ച പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക നൽകിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസും എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥികളെ ഹാരമണിയിച്ചു.
കെ.കെ ദിനേശൻ (മണിയൂർ), പി.താജുദ്ദീൻ (നാദാപുരം), കെ.സുബിന (എടച്ചേരി), എൻ.ബാലകൃഷ്ണൻ (ചോറോട്), സി.എം യശോദ (മൊകേരി), രാധിക ചിറയിൽ (കായക്കൊടി), ഡോ. കെ കെ ഹനീഫ (പേരാമ്പ്ര), പി.കെ ബാബു (ബാലുശ്ശേരി), അനിത കുന്നത്ത് (ഉള്ള്യേരി), കെ.കെ ശോഭ (പനങ്ങാട്), അഡ്വ. പി.ശാരുതി (പന്തീരങ്കാവ് ), കെ.കെ ബാലൻ (മേപ്പയൂർ), അഞ്ജിത പീലാക്കാട്ട് (കടലുണ്ടി), എ.കെ മണി (അത്തോളി), ഇ.അനൂപ് (കാക്കൂർ), കെ.മഞ്ജുള (കക്കോടി), സയിദ് മുഹമ്മദ് സാദിഖ് തങ്ങൾ (താമരശ്ശേരി), ടി.കെ മുരളീധരൻ (ചാത്തമംഗലം), ടി.കെ സക്കീന (ഓമശേരി), നാസർ കൊളായി (കാരശ്ശേരി), എ.എസ് സുബീഷ് (പുതുപ്പാടി), ജിഷ ജോർജ് (കോടഞ്ചേരി), അഷ്‌റഫ് കുരുവട്ടൂർ (ചേളന്നൂർ), പി.സി നിഷാകുമാരി (അരിക്കുളം), ജീജാദാസ് (നരിക്കുനി), എം.കെ സതി (പയ്യോളി അങ്ങാടി) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, എം.എൽ.എമാരായ ഇ.കെ വിജയൻ, കെ.കുഞ്ഞമ്മദ്കുട്ടി, എൽ.ഡി.എഫ് നേതാക്കളായ പി.മോഹനൻ, വി.വസീഫ്, ടി.വിശ്വനാഥൻ, ടി.എൽ പ്രേംഭാസിൻ തുടങ്ങിയവരും സ്ഥാനാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |