ചാരുംമൂട്:വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ കാർഷിക രംഗത്തെക്കുറിച്ചും കർഷകരെക്കുറിച്ചും പഠിച്ച് ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എത്തിയ സംഘത്തിന് ഇന്ന് യാത്രയയപ്പ് നൽകും.ആലപ്പുഴ കെ.വി.കെ യുടെ മേൽനോട്ടത്തിൽ ഹൈദരാബാദിലെ ദേശീയ കാർഷികഗവേഷണ മാനേജ്മെന്റ് കൗൺസിലിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞ സംഘമാണ് എത്തിയത്.കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ്.എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ അധ്യക്ഷത വഹിക്കും. പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ സെമിനാറിൽ ശാസ്ത്രജ്ഞർ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ത്രിദീപ്കുമാർ,വിപണി പ്രസിഡന്റ് അബ്ദുൽ ലത്തീഫ്,കൃഷിവിജ്ഞാന കേന്ദ്രംമേധാവി ഡോ.പി.മുരളീധരൻ,ഡോ.ടി.ശിവകുമാർതുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |