അമ്പലപ്പുഴ : ആലപ്പുഴ ഗവ.ദന്തൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു.
സ്കാനിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു.
ഏറ്റവും കൂടുതൽ തിരക്കുള്ള ഒ.എം.ആർ (ഓറൽ മെഡിസിൻ ആൻഡ്റേഡിയോളജി ) ഡിപ്പാർട്ട്മെന്റിൽ ആകെ രണ്ട് ഡോക്ടർമാരാണുള്ളത്. ആവശ്യത്തിന് ക്ലീനിംഗ് സ്റ്റാഫുകളുമില്ല. സ്കാനിംഗ് ആവശ്യത്തിനായി കോടികൾ ചിലവഴിച്ച് വാങ്ങിയ സി.ബി.സി. മെഷീന്റെ ബാറ്ററി പ്രവർത്തന രഹിതമാണ്. ഒന്നര ലക്ഷം രൂപ വിലയുള്ള ഈ ഉപകരണം ഒരു തവണ പോലും പ്രവർത്തിപ്പിച്ചിട്ടില്ല.
കോളേജിന്റെ പരാധീനതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, എം.പി,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ ജനകീയ ജാഗ്രത സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ജി.സജിമോൻ പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി യു.എം.കബീർ, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ കുഴുവേലി, കെ. ആർ .തങ്കജി, ആർ.സുധീഷ്,അജിത്ത് കൃപാലയം, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
ഫാർമസിയും കാന്റീനും ഇല്ല
ദന്തൽകോളേജിൽ ഫാർമസി ആരംഭിക്കാത്തതിനാൽ കിലോമീറ്റർ ദൂരയുള്ള വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ വന്ന് മരുന്ന് വാങ്ങണം
250 ദന്തൽ വിദ്യാർത്ഥികളും 50 ഹൗസ് സർജൻമാരുംനൂറ് കണക്കിന് രോഗികൾ വന്ന് പോകുന്ന ആശുപത്രിയിൽ കാന്റീൻ പ്രവർത്തനം തുടങ്ങിയിട്ടില്ല
കാന്റീൻ ആശുപത്രി വികസന സമിതി വഴി നടപ്പാക്കേണ്ട സംവിധാനമാകയാൽ ദന്തൽ കോളേജിന് പ്രത്യേകം വികസന സമിതി രൂപീകരിക്കേണ്ടതുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |