SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

സാമൂഹ്യ വിരുദ്ധ സംഘം പഠനോപകരണങ്ങൾ നശിപ്പിച്ചു

Increase Font Size Decrease Font Size Print Page
dsxzczsdc

മുഹമ്മ: സ്കൂളിൽ സാമൂഹ്യവിരുദ്ധ സംഘത്തിന്റെ തുടർച്ചയായ അഴിഞ്ഞാട്ടം.അതിക്രമിച്ച് കയറി ഉപകരണങ്ങൾ നശിപ്പിച്ചു. മണ്ണഞ്ചേരി ഗവ.ഹൈ സ്കൂളിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ സ്കൂൾ തുറന്നപ്പോൾ കെ.ജി വിഭാഗം ടോയ്ലറ്റിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ശുചീകരണ ഉപകരണങ്ങളും മറ്റു സാമഗ്രികളും പൈപ്പുകളും കേടുപാടുകൾ വരുത്തിയനിലയിലുമായിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് ഇന്നലെ അടൽ ടിങ്കറിംഗ് ഐ.ടി ലാബിന്റെ പൂട്ടു പൊളിച്ച് തുറന്ന നിലയിൽ കണ്ടെത്തി. ലാബിൽ നിന്ന് പഠനോപകരണങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY