
ചോറ്റാനിക്കര: ഹോട്ടലിൽ കൂടെ ജോലി ചെയ്യുന്ന ആളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ ആന്ധ്ര സ്വദേശി അറസ്റ്റിൽ. ആന്ധ്ര നല്ലൂർ സ്വദേശി ജ്യോതിറാം ശിവറാമിനെയാണ് (32) ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര ശ്രീദേവി ഹോട്ടലിൽ ജോലി ചെയ്യുന്ന അസാം സോണിത്പുർ സ്വദേശി സെയ്ദുൽ ഇസ്‌ലാമിന്റെ (23) പണവും മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ 10ന് പുലർച്ചെയാണ് സംഭവം. ഇവർ താമസിക്കുന്ന ഹോട്ടലിന്റെ അടുക്കളയ്ക്ക് താഴെയുള്ള മുറിയിൽ നിന്ന് 19,000 രൂപ വിലവരുന്ന മൊബൈൽ ഫോണും എ.ടി.എം കാർഡും കവർന്ന ശേഷം കാർഡുപയോഗിച്ച് 27,000 രൂപയും പ്രതി തട്ടിയെടുത്തുവെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
