SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

പ്രഥമശുശ്രൂഷ പരിശീലനം

Increase Font Size Decrease Font Size Print Page
aid

ആലപ്പുഴ: അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് ജില്ലയിലെ പൊലീസുകാർക്ക് ഇന്ന് ആലപ്പുഴ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ പ്രഥമ ശുശ്രൂഷ സംബന്ധിച്ച് പ്രായോഗിക പരിശീലനം നൽകുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനം രാവിലെ 10.30ന് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശീലനത്തിൽ കാരിത്താസ് ആശുപത്രിയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം ക്ലാസ് നയിക്കും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY