SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

ക്രിസ്മസ് ആഘോഷം വർണാഭമാക്കാൻ സ്വന്തമായി കേക്ക്

Increase Font Size Decrease Font Size Print Page
ca

ചേർത്തല: ക്രിസ്മസ് ആഘോഷം വർണാഭമാക്കാൻ സ്വന്തമായി കേക്ക് നിർമ്മിച്ചും, പരിശീലനം നൽകിയും ചേർത്തല ബി.ആർ.സി ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും. ഇന്ന് ഓട്ടിസം സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കേക്ക് സ്വന്തമായി നിർമ്മിക്കുന്നത്. ഇതിനായി ചേർത്തല ഗവ. ബോയ്സ് ഹൈസ്‌കൂളിലെ ക്രിയേറ്റീവ് കോർണറിൽ പ്രത്യേകം തയ്യാറാക്കിയ ടേബിളിലാണ് കേക്ക് നിർമ്മാണം നടത്തിയത്. ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് കേക്ക് നിർമ്മിച്ചതും രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിശീലനം നൽകിയതും.ഭാവിയിൽ ഓട്ടിസം സെന്ററിലെ രക്ഷകർത്താക്കൾക്ക് കേക്ക് നിർമ്മിച്ച് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് പരിശീലനമെന്ന് ചേർത്തല ബി.ആർ.സി ബി.പി.സി സൽമോൻ ടി.ഒ പറഞ്ഞു. ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ പി.എം.വിമൽ കുമാർ,കെ.ഷെഫ്ന, ആർ.അക്ഷര,യു.ഹരികൃഷ്ണൻ,എസ്.അഭയ് കൃഷ്ണ എന്നിവരാണ് പരിശീലനം നൽകിയത്. പി.ടി.എ പ്രസിഡന്റ് കെ.മനോജ്,അദ്ധ്യാപകരായ ഇ.ഡി.മേരിദയ.എ.രമ്യ,സോഫിയ,ലക്ഷ്മി,മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY