
ചാരുംമൂട് : വി.എഫ്.പി.സി.കെ - ആലപ്പുഴ യുമായി സഹകരിച്ച് കാനറാ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭത്തിന്റെ ഭാഗമായി മികച്ച കർഷകർക്ക് കാർഷിക ഉപകരണ കിറ്റുകളുടെ വിതരണം നടന്നു. ചാരുമൂട് കാനറാ ബാങ്ക് മാനേജർ ആര്യപിള്ള ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ ഡയറക്ടർ ഷീജ മാത്യു പദ്ധതിവിശദീകരണം നടത്തി.സ്വശ്രയ കർഷക സമിതി താമരക്കുളം പ്രസിഡന്റ് വി.രാജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മാനേജർ സിന്ധു.എസ്, ഡെപ്യൂട്ടി മാനേജർ രഞ്ജിനി,സ്വാശ്രയ കർഷക സമിതി ഭാരവാഹികളായ ശശിധരൻ പിള്ള, രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
