SignIn
Kerala Kaumudi Online
Thursday, 19 February 2026 2.49 AM IST

പുതുവർഷത്തിന്റെ വരവറിയിച്ച് തുറവൂരിൽ മണിമുല്ല വസന്തം

Increase Font Size Decrease Font Size Print Page
s

തുറവൂർ: ഡിസംബറിന്റെ തണുപ്പിൽ പുതുവർഷത്തിന്റെ വരവറിയിച്ച് തുറവൂരിൽ മണിമുല്ല പൂവിട്ടു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിലെ മുട്ടത്ത് പറമ്പിൽ ശശിധരൻ ആചാരിയുടെ വീട്ടുവളപ്പിലാണ് കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല പൂത്തിറങ്ങിയത്.വലിയ കുലകളായി തൂങ്ങിക്കിടക്കുന്ന നക്ഷത്രാകൃതിയിലുള്ള പൂക്കളാണ് ഈ മുല്ലയുടെ പ്രത്യേകത. കടുംപച്ച ഇലകളോടുകൂടിയ ഈ ചെടി ഉഷ്ണമേഖലയും ഉപ ഉഷ്ണമേഖലയിലുമാണ് സാധാരണയായി കണ്ടുവരുന്നത്. ഡിസംബറിൽ പൂവിടുന്ന ചെടിയിൽ ഫെബ്രുവരി വരെ പൂക്കൾ നിലനിൽക്കും. സാധാരണ മുല്ലയേക്കാൾ വ്യത്യസ്തമായ ഗന്ധമാണ് മണിമുല്ലയുടേത്.

ശശിധരൻ ആചാരിയുടെ മകൻ ബിജുവിന് സുഹൃത്തായ ദീപക് രണ്ട് വർഷം മുമ്പ് നൽകിയ തൈയിൽ നിന്നാണ് ചെടി വളർന്നത്. ബിജുവും ഭാര്യ രാരിചന്ദും അമ്മ സരസമ്മയുമാണ് മുല്ലയുടെ പരിപാലകർ. ദിവസേന നനയ്ക്കുമെന്നും കാലാവസ്ഥ അനുകൂലമെങ്കിൽ വർഷം മുഴുവൻ പൂക്കൾ ലഭിക്കുമെന്നും അവർ പറയുന്നു.അലങ്കാര ആവശ്യങ്ങൾക്കായി കൂടുതലായി ഉപയോഗിക്കുന്ന മണിമുല്ല പൂത്തുനിൽക്കുന്നത് കണ്ട് ആസ്വദിക്കാനും ക്യാമറയിൽ പകർത്താനുമായി ദിവസേന നിരവധി ആളുകൾ വീട്ടുമുറ്റത്ത് എത്താറുണ്ട്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY