
അമ്പലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ നിയോജക മണ്ഡലം 41- മത് വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. ജനുവരി 1 ന് ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ബി.രാഘവൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എ.സലിം,കെ.കമലോത്ഭവൻ,രാധാകൃഷ്ണൻ ബദരിക, പി.ഉണ്ണികൃഷ്ണൻ,അനിൽ വെള്ളൂർ,യു.അഷ്റഫ്,അമൃതനാഥൻ പിള്ള, സുഷമാമോഹൻദാസ്, ശശികുമാർ,പാറുക്കുട്ടിയമ്മ,ജോയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
