
അമ്പലപ്പുഴ: കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂൾ വാർഷിക ആഘോഷം എക്സ ലേഷ്യോ 2 കെ26 ആലപ്പുഴ എ.ഡി.എം ആശ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എച്ച്. ബഷീർ അദ്ധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം അരുൺ ഗിന്നസ് നിർവ്വഹിച്ചു.അമ്പലപ്പുഴ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.എൻ. രാജേഷ് മുഖ്യാഥിതിയായി.ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ന്യൂ ഡൽഹി ബെസ്റ്റ് എജ്യുക്കേറ്റർ അവാർഡ് ജേതാവ് പ്രൻസിപ്പാൾ എ.എൽ.ഹസീനയെ ആദരിച്ചു.പ്രിൻസിപ്പാൾ എ.എൽ.ഹസീന, കാക്കാഴം മുസ്ലിം ജമാഅത്ത് സെക്രട്ടറി സഹീദ് മാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |