കൊച്ചി: വനിതാ ദിനത്തിൽ സ്ത്രീ യാത്രക്കാർക്ക് ആനുകൂല്യങ്ങളുമായി കൊച്ചി മെട്രോ. തൃപ്പൂണിത്തുറ വടക്കേകോട്ട മെട്രോ സ്റ്റേഷനിലെ ഓട്ടോമേറ്റഡ് മൾട്ടി ലെവൽ കാർ പാർക്കിംഗ് സെന്ററിൽ വനിതകൾക്ക് ഇന്ന് പാർക്കിംഗ് സൗജന്യമാണ്.
കൊച്ചി മെട്രോയുടെ കളമശേരി ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്ന എല്ലാ വനിതകൾക്കും ഒരു കുപ്പി വെള്ളവും ചോക്ലേറ്റും സൗജന്യമായി നൽകും.
പൊതുജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാവുന്ന കൊച്ചിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനമാണ് വടക്കേകോട്ടയിലേത്. 9 നിലകളിലായി 100 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |