
തുറവൂർ :ജനുവരി 24 മുതൽ 26 വരെ ഗോവയിൽ സംഘടിപ്പിച്ച 29-ാമത് അഖിലേന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ ചിലമ്പം കളരിപ്പയറ്റ് വിഭാഗത്തിൽ എൻ. പ്രവീൺ കുമാർ സ്വർണമെഡൽ നേടി.
ചേർത്തല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ്. തുറവൂർ വളമംഗലം വടക്ക് കലിയത്ത് വീട്ടിൽ പരേതനായ നീലാംബരന്റെ മകനാണ്. ചേർത്തല അർത്തുങ്കൽ സാബു ജോൺ ഗുരുക്കളുടെ കീഴിൽ കഴിഞ്ഞ 15 വർഷമായി ദ്രാവിഡ ആയോധന കലയായ ചിലമ്പം കളരിപ്പയറ്റ് പരിശീലിച്ചുവരുന്നു.
സുനിമോളാണ് ഭാര്യ. ഏക മകൾ പാർവണയും ചിലമ്പം കളരിപ്പയറ്റ് പരിശീലിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
