കൊച്ചി: വേമ്പനാട് കായലിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ മൂന്ന് മാസത്തിനകം കേരള മാരിടൈം ബോർഡ് നൽകുന്ന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ഹൈക്കോടതി. സർട്ടിഫിക്കറ്റില്ലാത്ത ഹൗസ് ബോട്ടുകളെ തുടർന്ന് സർവീസ് നടത്താൻ അനുവദിക്കരുതെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു. അനിയന്ത്രിതമായി ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത് കായലിന്റെ മലിനീകരണത്തിന് ഇടയാക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ഹൗസ് ബോട്ടുകൾ പരിശോധിച്ച് കഴിയുന്നതും ഒരു മാസത്തിനകം സർട്ടിഫിക്കറ്റ് നൽകാൻ കേരള മാരിടൈം ബോർഡിനും നിർദ്ദേശം നൽകി. ഇതിനായി നിശ്ചിതഫീസ് ഈടാക്കാം. അതേസമയം ഈ നിർദ്ദേശങ്ങൾ ശിക്കാര ബോട്ടുകൾക്ക് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ തുറമുഖത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഹൗസ് ബോട്ടുകൾക്ക് ആലപ്പുഴ, കുമരകം പ്രദേശങ്ങളിൽ സർവീസ് നടത്താൻ അനുമതി നൽകാമോ എന്നതുമായി ബന്ധപ്പെട്ട് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
