
ആലപ്പുഴ: കഞ്ചാവ് കടത്ത് കേസിൽ പ്രതിയ്ക്ക് നാലുവർഷം തടവും 25000 രൂപ പിഴയും ശിക്ഷ. തമിഴ്നാട് തേനി കമ്പം സ്വാമി വിവേകാനന്ദൻ സ്ട്രീറ്റിൽ ശങ്കിലി(67)യെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി 3 ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. 2015 ജനുവരി 3ന് ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷന് വടക്കുവശമുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ വച്ച് കുത്തിയതോട് റേഞ്ച് ഇൻസ്പെക്ടറായിരുന്ന കെ.പി സുജിത്തും സംഘവുമാണ് ശങ്കിലിയെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുത്തിയതോട് റേഞ്ച് ഇൻസ്പെക്ടറായിരുന്ന അമൽ രാജനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസ്സിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസ്സിക്യൂട്ടർ വി.വി ജയചന്ദ്രൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
