അമ്പലപ്പുഴ: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം ചെയ്ത് റിമാൻ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ആശുപത്രി സംരക്ഷണ നിയമം അനുസാരിച്ചായിരുന്നു അമ്പലപ്പുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ഡോക്ടർമാരുടെ പത്ര സമ്മേളനവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, നേതാക്കളായ ബിനു ചുള്ളിയിൽ, വിശാഖ് പത്തിയൂർ, അനന്തനാരായണൻ, ഷാഹുൽ, വിഷ്ണു പ്രസാദ്, നായിക്, അൻസിൽ പുന്നപ്ര ,തനീഷ്, റിനോ ബൂട്ടോ എന്നിവരാണ് റിമാൻഡിലായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
