
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2026-27ന്റെ ഭാഗമായുള്ള വികസന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പദ്ധതി രൂപീകരണത്തിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ നൽകിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ കരട് പദ്ധതിരേഖ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. എച്ച്. സലാം എം.എൽ.എ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്. രാധാകൃഷ്ണൻ, സന്ധ്യാ ബെന്നി, ആർ. രാഹുൽ, ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |