
ആലപ്പുഴ: സൗജന്യ വിദ്യാഭ്യാസമെന്ന ബഡ്ജറ്റ് പ്രഖ്യാപനം അസാധുവാക്കുന്ന നാലുവർഷ ബിരുദ ഇന്റേൺഷിപ്പ് ഫീസ് വിഷയത്തിൽ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ നിവേദനം കോളജ് മുഖാന്തരം കേരള സർവകലശാലാ വൈസ് ചാൻസലർക്ക് നൽകുന്നതിനായി എ.ഐ.ഡി.എസ്.ഒ എസ് .ഡി കോളജ് യൂണിറ്റ് കോളേജ് പ്രിൻസിപ്പലിന് കൈമാറി.
ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസമെന്ന സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഭീമമായ ഇന്റേൺ ഷിപ്പ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 12,000 രൂപ വരെ ഫീസ് ഈടാ ക്കുന്ന സ്ഥാപനങ്ങളാണ് ഇന്റേൺഷിപ്പിന് വേണ്ടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന
തെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |