കായംകുളം :സ്വാതന്ത്ര്യ സമര രംഗത്ത് മുസ്ലീങ്ങളുടെ പങ്ക് ഒഴിവാക്കിയുള്ള ചരിത്രരചനക്ക് ആര് ശ്രമിച്ചാലും അത് വിലപ്പോകില്ലെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് .എം. എ ) സംസ്ഥാന കമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച ദക്ഷിണമേഖലാ ശിൽപശാല അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.താഹ മുസ്ലിയാർ കായംകുളം ഉദ്ഘാടനം ചെയ്തു. എസ് .എം .എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സൂര്യ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഷീദ് ദാരിമി കണ്ണൂർ,സംസ്ഥാന സെക്രട്ടറിമാരായ ഡോ.അബ്ദുൽ അസീസ് ഫൈസി, മുഹമ്മദലി സഖാഫി വള്ളിയാട്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |