SignIn
Kerala Kaumudi Online
Friday, 19 April 2024 9.28 PM IST

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾ ഇന്നുമുതൽ

h
കുടുംബശ്രീ



ആലപ്പുഴ: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് 'ചുവട് 2023' എന്ന പേരിൽ ഇന്ന് ജില്ലയിൽ അയൽക്കൂട്ട സംഗമം സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിലെ 23,000 അയൽക്കൂട്ടങ്ങളിൽ ആഘോഷം നടക്കും. മൂന്നേകാൽ ലക്ഷം അയൽക്കൂട്ടാംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ടാംഗങ്ങൾ, പ്രത്യേക അയൽക്കൂട്ടാംഗങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങളിലും രാവിലെ 8ന് ദേശീയ പതാക ഉയർത്തും. തുടർന്ന് അയൽക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങൾ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി അയൽക്കൂട്ട സംഗമ സന്ദേശം കാണും. വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ച സംഘടിപ്പിക്കും.
സംഗമത്തിന് മുന്നോടിയായി സി.ഡി.എസുകളിൽ അയൽക്കൂട്ടംതല വിളംബര ജാഥകൾ, ചിത്രരചന മത്സരം, പോസ്റ്റർ പ്രദർശനം, ദീപം തെളിയിക്കൽ, ഇരുചക്ര വാഹന റാലി, സ്വാഗതഗാനം ചിട്ടപ്പെടുത്തൽ, അയൽക്കൂട്ടാംഗങ്ങളുടെ അനുഭവക്കുറിപ്പ് തയ്യാറാക്കൽ, കുടുംബ സംഗമങ്ങൾ എന്നിവ നടത്തി. രാവിലെ 11ന് കളക്ടർ വി.ആർ.കൃഷ്ണ തേജ ആലപ്പുഴ നഗരസഭയിലെ കല്ലുപാലത്തിന് സമീപവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡിലെ അയൽകൂട്ട സംഗമത്തിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കുടുംബശ്രീ 25 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്നും പ്രശാന്ത് ബാബു പറഞ്ഞു. വാർത്തസമ്മേളനത്തിൽ എ.ഡി.എം.സി എം.ജി.സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ സെലീന സെലിം, രേഷ്മ രവി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.