SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.51 PM IST

നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണ കാമറ; പരാതി നൽകാൻ വാട്‌സാപ്പ് നമ്പർ

road

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുമുണ്ടാകും. നിയമലംഘനം അറിയിക്കാൻ വാട്‌സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിൽ പരാതി അറിയിക്കാം.

ബസുകളുടെ മത്സരയോട്ടത്തിലും നിയമലംഘനങ്ങളിലും അപകടങ്ങൾ വർദ്ധിച്ച സാഹചര്യം ചർച്ച ചെയ്യാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷാ അതോറിട്ടി ഉദ്യോഗസ്ഥരും ബസുടമ - തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. പൊതുജനങ്ങൾക്കായി ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും നൽകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സംസ്ഥാനതല സമിതി
ബസുകളുടെ റണിംഗ് സമയവും ടൈം ഷെഡ്യൂളും പുനർനിശ്ചയിക്കുന്നതിന് മാർഗനിർദേശങ്ങൾക്കായി സംസ്ഥാനതലത്തിൽ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ വർദ്ധിക്കുന്ന സാഹചര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബസുകൾ വിദ്യാർത്ഥി സൗഹൃദപരമാക്കും. ട്രാഫിക് റൂട്ടുകൾ പരിഷ്‌കരിക്കുന്ന ഘട്ടത്തിൽ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

നിർദ്ദേശങ്ങൾ
ബസിൽ നിന്ന് റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിൽ രണ്ട് കാമറകൾ. തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിട്ടി വഹിക്കും. മാർഗനിർദേശവും അതോറിട്ടി മുഖേന ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി ബസുകളിലും കാമറയൊരുക്കും.

 വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം

 സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക്. ഫിറ്റ്‌നെസ് അടക്കമുള്ളവ ഉറപ്പാക്കണം.

 ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അതോറിട്ടിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിംഗും നൽകും.

 ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ വൈദ്യപരിശോധന, ഹെൽത്ത്കാർഡ്


അടിയന്തിര നടപടി
 സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക കാമറകൾ ഉടനെ പ്രവർത്തനം തുടങ്ങും

 ലൈൻ ട്രാഫിക് കർശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടിക്ക് നിയമഭേദഗതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CAMERA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.